ചെറുപ്പത്തില്‍ ആളുകള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ രവി കിഷന്‍. കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയായിരുന്നു താരം. ഹിന്ദി സിനിമ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരയാകും എന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
ചെറുപ്പത്തില്‍ എനിക്കും ഇത്തരം ആക്രമണങ്ങള്‍ സഹിക്കേണ്ടിവന്നു. ഞാന്‍ മെലിഞ്ഞതായിരുന്നു നീണ്ട മുടിയുണ്ടായിരുന്നു. ഞാന്‍ കമ്മലണിഞ്ഞിരുന്നു. വിജയത്തിന് കുറുക്കുവഴിയില്ല എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Also Read : താനും ഒരു അതിജീവിത, ഹേമ കമ്മിറ്റിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്; ഒടുവില്‍ തുറന്നുപറഞ്ഞ് പാര്‍വതി
നിങ്ങള്‍ ചെറുപ്പവും കാണാന്‍ സുന്ദരനും ഫിറ്റും കയ്യില്‍ പൈസയില്ലാത്തവനുമാണെങ്കില്‍ ചില ആളുകള്‍ നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കും. സിനിമയില്‍ മാത്രമല്ല ഒരുപാട് മേഖലകളില്‍ ഇത് നടക്കുന്നുണ്ട്. ശരിയാകും എന്ന വിശ്വാസത്തില്‍ അവര്‍ ശ്രമിക്കും. താനും ചെറുപ്പത്തില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ചെറുപ്പത്തില്‍ എനിക്കും ഇത്തരം ആക്രമണങ്ങള്‍ സഹിക്കേണ്ടിവന്നു. ഞാന്‍ മെലിഞ്ഞതായിരുന്നു നീണ്ട മുടിയുണ്ടായിരുന്നു. ഞാന്‍ കമ്മലണിഞ്ഞിരുന്നു. വിജയത്തിന് കുറുക്കുവഴിയില്ല എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇത്തരം എളുപ്പവഴി സ്വീകരിച്ച നിരവധി പേരെ എനിക്ക് അറിയാം. പിന്നീട് അവര്‍ക്ക് അതില്‍ കുറ്റബോധമുണ്ടായി. ലഹരിക്ക് അടിമപ്പെടുകയോ സ്വയം ജീവനെടുക്കുകയോ അവര്‍ ചെയ്തും. എളുപ്പവഴിയിലൂടെ താരങ്ങളായ ആരെയും ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ സമയം വരും, അതിനായി ക്ഷമയോടെ കാത്തിരിക്കണം. എനിക്കു വേണ്ടി സൂര്യനുദിക്കുമെന്ന് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു. 90കളിലെ എന്റെ സുഹൃത്തുക്കളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരെല്ലാം സൂപ്പര്‍താരങ്ങളായി. പക്ഷേ ഞാന്‍ എന്റെ സമയത്തിനായി കാത്തിരുന്നു.- രവി കിഷന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here