തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന ഫെഫ്‍സിയുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ റിയാസ് ഖാൻ രംഗത്ത്. തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണെന്നും നിരോധിച്ചാലും കയറി അഭിനയിക്കുമെന്നും റിയാസ് ഖാൻ പറഞ്ഞു.
ALSO READ: ‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്
“ഞാൻ മലയാളി ആണ്. പഠിച്ചതും വളർന്നതും തമിഴ്നാട്ടിൽ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാൻ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം. ഞാൻ ഭാര്യയെ വിട്ട് ഇവിടെ വന്ന് നിൽക്കണോ ? വൈഫ് തമിഴ്നാട്ടിൽ നിന്നാൽ മതിയോ?. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കിൽ രജനികാന്ത് അഭിനയിക്കുന്ന ജയിലർ എന്ത് ചെയ്യും. അതിൽ മോഹൻലാൽ സാർ ഉണ്ട്. വേറെ കൊറേ അഭിനേതാക്കൾ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതിൽ. ഞങ്ങൾ വലിയൊരു ഫിലിം മേഖലയുടെ ഭാഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണ്. അങ്ങനെ നിരോധനം വന്നാൽ, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും”, എന്നാണ് റിയാസ് ഖാൻ പറഞ്ഞത്.
ALSO READ: സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടയ്ക്ക് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
അതേസമയം കഴിഞ്ഞ ദിവസം മുൻപാണ് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍ മാത്രം മതി, ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം തുടങ്ങി നിർദ്ദേശങ്ങൾ ആണ് ഫെഫ്സിയുടെ പ്രസ്താവനയിൽ ഉള്ളത്. പ്രസ്താവനക്കെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here