‘എന്റെ ഗേ ആരാധകരിൽ ഞാൻ സന്തോഷവാനാണ്’, സ്ത്രീകളെക്കാൾ പ്രതികരണം അവരിൽ നിന്ന് കിട്ടുന്നുണ്ട്, അതൊരു ഭയങ്കര ഫീലാണ്: റിയാസ് ഖാൻ

തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ഗേ ആരാധകർ ഉണ്ടെന്ന് വെളിപ്പെടുത്തലുമായി നടൻ റിയാസ് ഖാൻ. സ്ത്രീകളേക്കാള്‍ അധികം റെസ്‌പോണ്‍സ് ഗേ ആണുങ്ങളില്‍ നിന്നും കിട്ടുന്നുണ്ടെന്നും, അവരുടെ തുറന്നു പറച്ചിലുകൾ തന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞു.

ALSO READ:‘മല്ലിക സുകുമാരൻ ഒരു സൂപ്പർ ലേഡി’, അന്ന് ആ പ്രശ്നം പരിഹരിക്കാൻ മുന്നിൽ അവരായിരുന്നുവെന്ന് നടനും നിർമ്മാതാവുമായ ദിനേശ്

‘ഇത് എനിക്ക് വലിയ കാര്യമായി തോന്നിയിട്ടില്ല. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഗേയ്‌സിനാണ്. ഞാന്‍ സീരിയസ് ആയി പറയുകയാണ്. സ്ത്രീകളേക്കാള്‍ അധികം റെസ്‌പോണ്‍സ് ആണുങ്ങളില്‍ നിന്നും കിട്ടുന്നുണ്ട്. നോട്ട് മെന്‍, ഗേയ്‌സ്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വീഴുകയാണ്’, റിയാസ് ഖാൻ തുറന്നു പറഞ്ഞു.

ALSO READ: ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തിരുവല്ലയിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന; അറസ്റ്റ്

റിയാസ് ഖാന്റെ വാക്കുകൾ

ഗേ ആരാധകർ വന്ന് എന്നെ ഇഷ്ടമാണെന്ന് പറയുമ്പോൾ ഭയങ്കര സന്തോഷമാണത്. അവരുടെ ഇമോഷനാണത്. പെണ്ണുങ്ങള്‍ അത്തരത്തിലുള്ള കമന്റുകള്‍ പറയുന്നു, ഇറ്റ്‌സ് ഫൈന്‍. പക്ഷേ ഇത് എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചു. അത് ഒരു ഭയങ്കര ഫീല്‍ ആണ്. ഇക്കാര്യം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോള്‍ പറയും. നമ്മൾ എല്ലാം തുറന്നു പറയാൻ പഠിക്കണം.

ALSO READ: പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക ; നാറ്റോയിൽ നിന്ന് നൈജർ മോചിപ്പിക്കപ്പെടുമെന്ന് പ്രചരണം

എല്ലാവര്‍ക്കും ഇത്തരത്തില്‍ ആരാധകരുണ്ടാകും, പക്ഷേ പറയില്ല എന്ന് മാത്രം. അത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയും. ഈ ഇന്റര്‍വ്യൂ അവരും കാണും, അവര്‍ വളരെ ഹാപ്പിയാകും. ഞാന്‍ ഗേ ആണ് എന്നല്ല പറയുന്നത്. അത്തരത്തിലുള്ള ആളുകളുണ്ടാകും. അവരും മന്യുഷ്യരാണ്. ഇതുപോലെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉണ്ടാകും, അവര്‍ക്കും എന്നെ വലിയ ഇഷ്ടമാണ്. നിങ്ങള്‍ ലോകത്തുള്ള എല്ലാ ആളുകളെയും വാല്യു ചെയ്യണം, നിങ്ങള്‍ എല്ലാ ഇമോഷന്‍സിനെയും വാല്യു ചെയ്യണം.

ALSO READ: ഇത് ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍, അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം, ഏത് വേണമെന്ന് പുതുപ്പള്ളിക്കാര്‍ തീരുമാനിക്കട്ടെ: ഡോ. ടി എം തോമസ് ഐസക്

ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമേ സംസാരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് നമ്മുടെ വാക്കുകളിലൂടെ ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കില്‍ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. കെട്ടിപ്പിടിക്കാന്‍ എല്ലാ ജീവികള്‍ക്കും പറ്റും. അവര്‍ക്ക് രണ്ട് കയ്യും രണ്ട് കാലും ഉണ്ട്. ഞാന്‍ ഒരു വീഡിയോയില്‍ ഒരു പട്ടി മുയലിനെ ഇങ്ങനെ തടവിക്കൊടുക്കുന്നത് കണ്ടിരുന്നു. അവര്‍ക്ക് ചെയ്യാമെങ്കില്‍ നമുക്കും ചെയ്യാന്‍ പറ്റുമല്ലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News