തന്റെ സിനിമാജീവിതത്തില്‍ വലിയ വിഷമമുണ്ടാക്കിയ പരാജയങ്ങളാണ് തൊട്ടപ്പനും തെക്കന്‍ തല്ല് കേസുമെന്ന് നടന്‍ റോഷന്‍ മാത്യു. തൊട്ടപ്പനും, തെക്കന്‍ തല്ല് കേസും തീയേറ്ററുകളില്‍ വലയി രീതിയില്‍ വജയിക്കാതിരുന്നത് വലിയ വിഷമമുണ്ടാക്കി.
Also Read : കുട്ടികള്‍ പച്ചക്കറി കഴിക്കാറില്ലേ ? എങ്കില്‍ ഉച്ചയ്ക്ക് നല്‍കാം വെജിറ്റബിള്‍ പുലാവ്
തൊട്ടപ്പനിലെ ഇസ്മു ഒരു ക്ലാസിക് വില്ലനാണ്. കുത്തിക്കൊല്ലുന്ന, സ്ത്രീകളെ കയറിപ്പിടിക്കുന്ന സിനിമകളിലൊക്കെ കാണുന്ന ഒരു വില്ലന്‍ തന്നെയാണ് ഇസ്മു എന്ന കഥാപാത്രം. വളരെ കൗതുകമുള്ളൊരു കഥാപാത്രമായിരുന്നു തൊട്ടപ്പനിലെ ഇസ്മു.
തെക്കന്‍ തല്ല് കേസിലെ പൊടിയനും അങ്ങനെയുള്ളൊരു കഥാപാത്രമായിരുന്നു. ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരും വയലന്‍സുണ്ട്. വില്ലന്‍മാര്‍ സമൂഹത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നുള്ളവരല്ല. നമ്മളിലും നമുക്കിടയിലുമെല്ലാം ഉള്ളവരാണ് വില്ലന്‍മാര്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ് തുറന്നത്.
‘ വലിയ വിഷമമുണ്ടാക്കിയ പരാജയങ്ങളാണ് തൊട്ടപ്പനും തെക്കന്‍ തല്ല് കേസും. തൊട്ടപ്പനിലെ ഇസ്മു ഒരു ക്ലാസിക് വില്ലനാണ്. കുത്തിക്കൊല്ലുന്ന, സ്ത്രീകളെ കയറിപ്പിടിക്കുന്ന സിനിമകളിലൊക്കെ കാണുന്ന ഒരു വില്ലന്‍ തന്നെയാണ് ഇസ്മു എന്ന കഥാപാത്രം.
പക്ഷെ, ഇസ്മു വിനായകന്റെ കഥാപാത്രമായ തൊട്ടപ്പനെന്ന പെരുംകള്ളനെപോലും പറ്റിക്കുന്ന വലിയ കള്ളനാണ്. അങ്ങനെയൊരു ഇന്നര്‍ ലെയര്‍ ആ കഥാപാത്രത്തിനുണ്ട്. വളരെ കൗതുകമുള്ളൊരു കഥാപാത്രമായിരുന്നു തൊട്ടപ്പനിലെ ഇസ്മു. തെക്കന്‍ തല്ല് കേസിലെ പൊടിയനും അങ്ങനെയുള്ളൊരു കഥാപാത്രമായിരുന്നു.
Also Read : അദ്ദേഹത്തിന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുണ്ടായിട്ടില്ല: മനസ് തുറന്ന് മധു
ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരും വയലന്‍സുണ്ട്. വില്ലന്‍മാര്‍ സമൂഹത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നുള്ളവരല്ല. നമ്മളിലും നമുക്കിടയിലുമെല്ലാം ഉള്ളവരാണ് വില്ലന്‍മാര്‍.
അവസാനമായി ചെയ്ത മൂന്ന് ഹൊറിബിള്‍ കാര്യങ്ങളെ കുറിച്ച് ചിന്തിന്തിക്കാന്‍ പണ്ടൊരു ആക്ടിങ് പരിശീലനത്തില്‍ ഞങ്ങളോട് ട്രെയ്നര്‍ പറഞ്ഞിരുന്നു. 10 മിനിറ്റ് സമയം ഞങ്ങള്‍ക്ക് തന്നു. അപ്പോഴാണ് നമ്മള്‍ ഹിംസയുടെ ഏത് ലെവലിലാണ് നില്‍ക്കുന്നത് എന്ന് മനസ്സിലായത്,’ റോഷന്‍ മാത്യു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here