‘എല്ലാത്തരത്തിലുള്ള ഹിറ്റ് പടങ്ങളും അദ്ദേഹത്തിനുണ്ട്, പ്രേക്ഷകര്‍ക്കും ആ ആഗ്രഹങ്ങളുണ്ട്’: റോഷന്‍ മാത്യു

Roshan Mathew

മലയാള സിനിമയേയും സിനിമാ അനുഭവത്തേയും കുറിച്ച് തുറന്ന് സംസാരിച്ച് നടന്‍ റോഷന്‍ മാത്യു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ കുറച്ച് നാളത്തെ പടങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ മതി സിനിമകളിലെ ആ വ്യത്യസ്തത മനസിലാക്കാനെന്ന് റോഷന്‍ പറഞ്ഞു.

ഇവിടെ ആവേശവും ഹിറ്റ് ആണ് ഭ്രമയുഗവും ഹിറ്റ് ആണ്. ഞാന്‍ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകള്‍ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാകുമെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ് തുറന്നത്.

Also Read | കൂട്ടുകാര്‍ക്ക് പോലും അത് അയച്ചുകൊടുക്കരുത്, പണികിട്ടിയവരില്‍ സെലിബ്രിറ്റികളും

പ്രേക്ഷകര്‍ക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകള്‍ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഷന്റെ വാക്കുകള്‍:

‘നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ കുറച്ച് നാളത്തെ പടങ്ങള്‍ മാത്രം എടുത്ത് നോക്കിയാല്‍ മതി സിനിമകളിലെ ആ വ്യത്യസ്തത മനസിലാക്കാന്‍. വലിയ വിജയമായിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ മതി.

ഇവിടെ ആവേശവും ഹിറ്റ് ആണ് ഭ്രമയുഗവും ഹിറ്റ് ആണ്. ഞാന്‍ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകള്‍ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാവും.

എല്ലാത്തരത്തിലുള്ള പടങ്ങളും അദ്ദേഹത്തിനുണ്ട്. അതുപോലെ ഈയിടെ ഇറങ്ങിയ ആട്ടം. അതെല്ലാം മികച്ച സിനിമകളാണ്. പ്രേക്ഷകര്‍ക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകള്‍ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ട്,’റോഷന്‍ മാത്യു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News