‘ജയിലർ’ സിനിമക്ക് മുൻപിൽ തന്റെ സിനിമ വിറങ്ങലിച്ചു നിൽക്കുന്നുവെന്ന് നടനും സഹനിർമാതാവുമായ സാഗർ. ‘ജലധാര പമ്പ്സെറ്റ്’ എന്ന ചിത്രം തനിക്ക് പ്രത്യാശയുടെ ഒരു തിരി വെട്ടമായിരുന്നെന്നും, നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ ഈ ചിത്രം ഓടുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സാഗർ പറയുന്നു.
ALSO READ: ആര്‍ത്തവ സമയത്തെ വയറുവേദന സഹിക്കാന്‍ പറ്റുന്നില്ലേ? ഈ 6 പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കൂ
രണ്ടുവർഷമായി ഈ സിനിമയല്ലാതെ വേറൊന്നും തന്റെ മനസ്സിൽ ഇല്ലായിരുന്നുവെന്നാണ് കുറിപ്പിൽ സാഗർ പറയുന്നത്. 15 വർഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ സിനിമയാണ് ‘ജലധാര പമ്പ്സറ്റ്’ എന്നും ‘നീ രക്ഷപ്പെടുമെടാ’ എന്ന വാക്കായിരുന്നു തൻ്റെ ശ്വാസവും വിശ്വാസവുമെന്നും സാഗർ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ALSO READ: കണ്ണൂരിൽ വന്ദേ ഭാരത്തിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു
സാഗറിൻ്റെ ഫേസ്ബുക് കുറിപ്പിൻ്റെ പൂർണ്ണരൂപം
രണ്ടുവർഷമായി ഈ സിനിമയല്ലാതെ വേറൊന്നും മനസ്സിൽ ഇല്ലായിരുന്നു. 15 വർഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ സിനിമയാണ് ‘ജലധാര പമ്പ്സറ്റ്’. ‘നീ രക്ഷപ്പെടുമെടാ’ എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വർഷവും ഓരോ ചുവടും വച്ചത്. എനിയ്ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ടുവെച്ച അടികൾ അതിലും വേഗത്തിൽ പലപ്പോഴും തിരിച്ചുവെയ്ക്കേണ്ടിവന്നു.
ALSO READ: പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം; എം വി ഗോവിന്ദൻ മാസ്റ്റർ
അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല. അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്നു നടിച്ചില്ല. പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം. ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962′. തളർന്നു തുടങ്ങുന്നു. നല്ല പ്രായത്തിൽ സിനിമയിൽ എത്തി. ഇപ്പോൾ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്തതും അതു തിയേറ്ററിൽ എത്തിയതും. ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്… അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ.? അതോ ഇനിയും അറിയപ്പെടാത്ത ഒരു നടനായി നിൽക്കാനാവും എന്റെ യോഗം.’ ജലധാര പമ്പ്സെറ്റ് സിൻസ് 1962′ നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ ഈ ചിത്രം ഓടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here