ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ നടന്റെ ആദ്യ പ്രതികരണം പുറത്ത്. മാധ്യമങ്ങളോടും ആരാധകരോടും ക്ഷമയോടെയിരിക്കണമെന്നും പോലീസ് അന്വേഷണം നടക്കുകയാണെന്നും നടന്‍ പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് നടനെ പലതവണ കുത്തി പരിക്കേല്‍പ്പിച്ചത്. മോഷ്ടാവ് മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നു ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. തുടര്‍ന്ന് താരത്തെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ശരീരത്തില്‍ ആറ് മുറിവുകളുണ്ടെന്നും രണ്ടെണ്ണം ?ഗുരുതരമെന്നാണ് പൊലീസ്. എന്നാല്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
Also Read : നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു
സംഭവം നടക്കുമ്പോള്‍ നാലഞ്ച് പേര്‍ നടന്റെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ നടന്റെ ആരോഗ്യനിലയില്‍ ആരാധകരും സിനിമാലോകവും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഭാര്യ കരീന കപൂര്‍ വീട്ടിലില്ലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂറിനും റിയ കപൂറിനും ഒപ്പം സ്വകാര്യ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. .
ബാന്ദ്രയിലെ ഫ്‌ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാന്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതന്‍ വീട്ടിലെ ജോലിക്കാരിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇതിനിടെയാണ് ശബ്ദം കേട്ടുണര്‍ന്ന നടന്‍ സംഭവത്തില്‍ ഇടപെട്ടത്. അക്രമിയോട് സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് പ്രകോപിതനായ കള്ളന്‍ സെയ്ഫ് അലി ഖാനെ ഒന്നിലധികം തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് മുംബൈ പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here