‘സിഐഡി മൂസ രണ്ടാം ഭാഗത്തിൽ ഞാൻ ഉണ്ടാകില്ല’: കാരണം വ്യക്തമാക്കി സലിം കുമാർ

മലയാളികൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന സിനിമകളിൽ ഒന്നാണ് 2003ൽ പുറത്തിറങ്ങിയ
‘സിഐഡി മൂസ’. ജോണി ആന്റണി സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ അനൗൺസ്മെന്റ് ഉടൻ ഉണ്ടാകുമെന്നും ജോണി ആന്റണി അറിയിച്ചിരുന്നു . ഈ സാഹചര്യത്തിൽ ഒന്നാം ഭാ​ഗത്തിൽ പ്രധാന വേഷത്തിലെത്തിയ സലിം കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.

ALSO READ: ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗിന്‍റെ തത്സമയ സംപ്രേഷണം കെഎസ്എഫ് ഡിസി യുടെ തീയേറ്ററുകളില്‍

ഒരു ഓൺലൈൻ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു സലിം കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ‘രണ്ടാം ഭാ​ഗത്തിൽ ഒരിക്കലും ഞാൻ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോൾ. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ’ എന്നാണ് സലിം കുമാർ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ: കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രമോഷനിടെയാണ് സിഐഡി മൂസ ഉടൻ വരുമെന്ന് ജോണി ആന്റണി അറിയിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News