താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

ചിന്നക്കനാലില്‍ നിന്ന് നാട് കടത്തപ്പെട്ട അരിക്കൊമ്പന്‍ എന്ന ആനയോടൊപ്പമാണെന്ന് താനെന്ന് നടന്‍ സലിംകുമാര്‍. അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം മനുഷ്യനാണ്. കാട്ടിൽ അതിക്രമിച്ചു കയറി മനുഷ്യർ വീടുവെച്ചത് കൊണ്ടാണ് അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോയെന്നാണ് സലിംകുമാര്‍ ചോദിച്ചത്. ഞാൻ അരിക്കൊമ്പന്‍റെ ഭാഗത്താണ്. അതിന്‍റെ വീട്ടിൽ മനുഷ്യൻ വീടുവെച്ച് താമസിച്ചാൽ എന്തുചെയ്യും. അതിന് ആഹാരമില്ലെന്നും അദ്ദേഹം പറയുന്നു.

ALSO READ: 6 മാസം,120 വാഹനാപകടങ്ങള്‍; ‘ദുഷ്ട ശക്തികളെ’ അകറ്റാന്‍ റോഡില്‍ കുമ്പളങ്ങ ഉടച്ച ട്രാഫിക് എസ്‌ഐയ്ക്കെതിരെ നടപടി

അവിടെയുള്ള മനുഷ്യന് വേണ്ടി ഫ്ലാറ്റ് കെട്ടിക്കൊടുക്കണം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് കെട്ടിക്കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോയെന്നും ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

എനിക്ക് മനുഷ്യരെക്കാൾ മൃഗങ്ങളെയാണ് ഇഷ്ടം.  കാരണം എന്തു ദുരന്തം വന്നാലും മൃഗങ്ങൾ മാത്രമാണ് അതിനെ നേരിടുക. മനുഷ്യനാണെങ്കിൽ ജീവനൊടുക്കും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോയെന്നും സലിംകുമാർ ചോദിച്ചു.

ALSO READ: താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here