‘ആ സിനിമ വിട്ടുകളയരുത് എന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ഞാന്‍ അത് ഉപേക്ഷിച്ചു; പിന്നീട് കുറ്റബോധം തോന്നി’: സലിം കുമാര്‍

Salim Kumar

വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ സലിം കുമാര്‍. അതൊക്കെ തമിഴിലാണെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറഞ്ഞു.

തമിഴില്‍ ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ എന്ന ചിത്രത്തിലേക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതിന് ഡേറ്റ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : സൂര്യക്ക് ആശംസകളുമായി ദേവ

‘വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ട്. അതൊക്കെ തമിഴിലാണ്. തമിഴില്‍ ബാല സംവിധാനം ചെയ്ത നാന്‍ കടവുള്‍ എന്ന ചിത്രത്തിലേക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എനിക്ക് കോള്‍ വരുമ്പോള്‍ തന്നെ പറഞ്ഞത്, സാര്‍ ഇത് ലാന്‍ഡ് ചെയ്യാന്‍ പറ്റിയ പടമാണ്, ഭാവനയാണ് ഇതിലെ നായിക എന്നാണ്. ഞാന്‍ ആദ്യം തന്നെ പറഞ്ഞു, എനിക്ക് തമിഴ് അറിയില്ലെന്ന്. എന്നാല്‍ ആ ചിത്രത്തില്‍ എല്ലാം മലയാളികള്‍ ആയിരുന്നു.

സ്‌ക്രിപ്റ്റ് എഴുതുന്നത് ജോഷി സാറിന്റെയൊക്കെ സിനിമയില്‍ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തില്‍ കൊളപുള്ളി ലീലയുണ്ട്, ഭാവനയുണ്ട്, പിന്നെ നടന്‍ ആര്യ പാതി മലയാളിയാണ്. അങ്ങനെ ഞാന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഒരുപാട് പേരോട് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു, അത് വിട്ട് കളയരുതെന്ന്. അങ്ങനെ ഓക്കെ പറഞ്ഞപ്പോള്‍ ഡേറ്റൊക്കെ എനിക്ക് അയച്ചു തന്നു.

പിന്നീട് സെറ്റിന്റെ പണിയൊക്കെ ഉള്ളത് കൊണ്ട് ഒരു മാസം കൂടി അതിന്റെ ഷൂട്ട് തുടങ്ങുന്നത് നീണ്ടു. ആ സമയത്ത് എനിക്ക് തോന്നി, ഈ പടം ചെയ്താല്‍ എനിക്ക് മലയാളത്തില്‍ സിനിമയുണ്ടാവില്ലെന്ന്. അതിന് വേണ്ടി താടി വളര്‍ത്തുന്നുണ്ടായിരുന്നു ഞാന്‍. ആ താടിയുമായി ചിലപ്പോള്‍ ഹിമാലയത്തിലേക്ക് പോവേണ്ടി വരും ഞാന്‍( ചിരിക്കുന്നു). പിന്നെ ഞാന്‍ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു,’സലിം കുമാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News