പെരുന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മുന്നിലെത്തി സല്‍മാന്‍ ഖാന്‍; വീഡിയോ

എല്ലാ വര്‍ഷവും ഈദ് ദിനത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിക്കാറുണ്ട്. ഈ വര്‍ഷവും ആ പതചിവ് തെറ്റിച്ചില്ല. പെരുന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മുന്നിലെത്തി സല്‍മാന്‍ ഖാന്‍. ശനിയാഴ്ച വൈകുന്നേരം തന്റെ മുംബൈയിലെ വസതിക്ക് പുറത്ത് നിലയുറപ്പിച്ച ആരാധകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

സല്‍മാന്റെ വീടിന് പുറത്ത് ആരാധകര്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

അതേസമയം പതിവ് തെറ്റിക്കാതെ ചെറിയ പെരുന്നാള്‍ ദിനത്തിന് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാനായി ഷാരൂഖ് ഖാനും എത്തിയിരുന്നു. ആരാധകര്‍ക്ക് നേരെ കൈ വീശിയും തൊഴുതുമൊക്കെ ഷാരൂഖ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചു.

വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ച് എത്തിയ ഷാരൂഖിനൊപ്പം വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറുമണിഞ്ഞ് ഇളയ മകന്‍ അബ്രാമും ഉണ്ടായിരുന്നു.

ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ഈദ് ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News