പ്രശസ്ത നടന്‍ ശരത് ബാബു അന്തരിച്ചു

പ്രശസ്ത  തെന്നിന്ത്യന്‍ ചലച്ചിത്ര  താരം ശരത് ബാബു (71) അന്തരിച്ചു. ആന്തരികാവയവങ്ങളില്‍  അണുബാധയെ തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.

1973-ല്‍ സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.  മുത്തു, അണ്ണാമലൈ എന്നീ  രജനീകാന്ത് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

വിവിധ ഭാഷകളിലായി 200-ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു. 1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് . 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി.

ബാലചന്ദറിന്റെ തന്നെ 1978-ൽ പുറത്തിറങ്ങിയ ‘നിഴൽകൾ നിജമാകിറത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ പ്രശസ്തനായി.  1984-ൽ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം. 2021-ൽ പുറത്തിറങ്ങിയ ‘വക്കീൽ സാബാ’ണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴിൽ ഈ വർഷം ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സഹതാരത്തിനുളള നന്ദി പുരസ്കാരത്തിന് ഒൻപതു തവണ അർഹനായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News