‘ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ആല്‍ബനിസം എന്ന വാക്ക് ഒരു മുഖ്യമന്ത്രിയുടെ പേജിൽ’, ഇനിയൊന്ന് സുഖമായുറങ്ങണം: പോസ്റ്റ് പങ്കുവെച്ച് ശരത്

വേനൽച്ചൂടിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ ആൽബിനിസം എന്ന വാക്ക് ഉപയോഗിച്ചതിനെ അഭിനന്ദിച്ച് നടൻ ശരത് തേനുമൂല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആല്‍ബനിസം എന്ന .വാക്ക് ഒരു മുഖ്യമന്ത്ര്യിയുടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ശരത് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിനി തുടര്‍ച്ചയുണ്ടായാല്‍ മതിയെന്നും, ഒരു പോസ്റ്ററും കൂടെ വന്നാല്‍ ഈ വിഷയത്തിന്റെ ഗൗരവം ജനങ്ങള്‍ക്കുകൂടി ബോധ്യപ്പെടുമെന്നും അദ്ദേഹം കുറിച്ചു.

ALSO READ: കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട്: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

ശരത് തേനുമൂലയുടെ ഫേസ്ബുക് കുറിപ്പ്

ഇനി എനിക്ക് എവിടേലുംപോയി സുഖമായൊന്നുറങ്ങണം… ആദ്യത്തെ പോസ്റ്റില്‍ ഇല്ലാതിരുന്നതാണ്.. ആല്‍ബനിസം ഇപ്പോള്‍ ആ പോസ്റ്റിില്‍ അതിന്റെ പ്രാധാന്യം പോലെ ആദ്യം ചേര്‍ത്തിട്ടുണ്ട്…
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആല്‍ബനിസം എന്ന .വാക്ക് ഒരു മുഖ്യമന്ത്ര്യിയുടെ പേജില്‍… ഇതിനിനി തുടര്‍ച്ചയുണ്ടായാല്‍ മതി… ഒരു പോസ്റ്ററും കൂടെ വന്നാല്‍ ഈ വിഷയത്തിന്റെ ഗൗരവം ജനങ്ങള്‍ക്കുകൂടി ബോധ്യപ്പെടും…
ആല്‍ബനിസം സമൂഹത്തിനുവേണ്ടി
ഹൃദയം നിറഞ്ഞ നന്ദി….
ഈ യാത്രയിവിടെവരെ എത്തിച്ച ഓരോ മനുഷ്യരോടും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News