കമ്മ്യൂണിസം എന്ന ചിന്തയാണ് തന്റെ രാഷ്ട്രീയമെന്ന് നടൻ സത്യരാജ്. കമ്മ്യൂണിസം എന്ന ചിന്തയിൽ എല്ലാ മനുഷ്യരും തുല്യരാണെന്നും ദൈവത്തിലോ മതത്തിലോ ജാതിയിലോ ഒന്നും താൻ വിശ്വസിക്കുന്നില്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സത്യരാജ് പറഞ്ഞു. മനുഷ്യത്വം അതിന്റെ കൊടുമുടിയിൽ എത്തുന്ന സമയമാണ് യഥാർത്ഥ കമ്മ്യൂണിസം വർക്ക് ആവുന്നതെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത് പ്രയോഗികമായി കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഇന്ത്യൻ പനോരമയിൽ മമ്മൂട്ടി ചിത്രം കാതലടക്കം മലയാളത്തിൽ നിന്ന് 7 സിനിമകൾ
സത്യരാജ് പറഞ്ഞത്
ജീവിതത്തിൽ ഞാൻ ഒരുപാട് കൂൾ ആയിട്ടുള്ള മനുഷ്യനാണ് ഞാൻ. ഒരുകാര്യത്തെ കുറിച്ചും എനിക്ക് വലിയ വിശ്വാസങ്ങൾ ഒന്നുമില്ല. ഞാൻ ദൈവത്തിലോ മതത്തിലോ ജാതിയിലോ ഒന്നും വിശ്വസിക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അന്തരീക്ഷത്തിൽ ഒരു എനർജി ഉണ്ടെന്ന് നമുക്കെങ്ങനെ സ്ഥാപിക്കാൻ കഴിയും. ആരാണ് അങ്ങനെ പറഞ്ഞത്. അതിന് എന്ത് തെളിവാണുള്ളത്. പ്രവചിക്കാൻ കഴിയാതെ ക്രമരഹിതമായി മുന്നോട്ട് പോവുന്ന ഒന്നാണ് ജീവിതം. അതിൽ മരണത്തിനപ്പുറത്തേക്ക് ഒന്നുമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഒരു ദൈവത്തിലും ജാതി വ്യവസ്ഥയിലും വിശ്വസിക്കുന്നില്ല.
മനുഷ്യത്വം അതിന്റെ കൊടുമുടിയിൽ എത്തുന്ന സമയമാണ് യഥാർത്ഥ കമ്മ്യൂണിസം വർക്ക് ആവുന്നത്. കമ്മ്യൂണിസമെന്ന ആ ചിന്തയിൽ എല്ലാ മനുഷ്യരും തുല്യരാണ്. അവിടെ ഉയർന്ന ജാതി, താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല, ആണെന്നോ പെണ്ണെന്നോ ഉള്ള ലിംഗ വിവേചനമില്ല. തമിഴ്നാട്ടിലെ പെരിയാർ മൂവ്മെന്റെല്ലാം അതിന് ഉദാഹരണമാണ്. എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത് പ്രയോഗികമായി കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ഒരു കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം,.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here