നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു

നടന്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അന്തരിച്ചു. ബീര്‍ബല്‍ എന്ന പേരില്‍ അറിയപ്പെടുന്ന സതീന്ദര്‍ കുമാര്‍ ഖോസ്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്. വിവിധ ഭാഷകളിലായി 500ല്‍പ്പരം സിനിമകളില്‍ സതീന്ദര്‍ കുമാര്‍ ഖോസ്ല അഭിനയിച്ചിട്ടുണ്ട്. കോമഡി താരം എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

also read :ആ സിനിമ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി; തുറന്നുപറഞ്ഞ് ലാല്‍ജോസ്

1975ലെ ഹിറ്റ് ചിത്രമായ ഷോലെയിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ആസ്വാദകരുടെ ഇടയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തടവുപുള്ളിയായിട്ടായിരുന്നു ഷോലെയില്‍ അഭിനയിച്ചത്. ഹിന്ദിക്ക് പുറമേ പഞ്ചാബി, ഭോജ്പുരി, മറാത്തി തുടങ്ങിയ ഭാഷകളിലായിരുന്നു അഭിനയിച്ചിട്ടുണ്ട്. അമീര്‍ ഗരീബ്, അനുരോദ്ധ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഉപ്കര്‍, റൊട്ടി കപ്ഡ ഔര്‍ മകാന്‍, ക്രാന്തി, നസീബ്, യാരാന, ഹം ഹേ രാഹി പ്യാര്‍ കേ, അഞ്ജാം എന്നീ ചിത്രങ്ങളിലും അദ്ദേഹം ഹ്രസ്വ വേഷങ്ങള്‍ ചെയ്തു.സതീന്ദര്‍ കുമാര്‍ ഖോസ്ലയുടെ മരണത്തില്‍ സിനിമാ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

also read :അങ്കമാലി- ശബരി റെയിൽ പദ്ധതി: എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News