ഗോൾഡിന് ശേഷം മുങ്ങിയ അൽഫോൺസിനെ പിന്നീട് കണ്ടിട്ടില്ല, എവിടെയാണോ ആവോ? ശബരീഷ്

ഗോൾഡിന് ശേഷം മുങ്ങിയ അൽഫോൺസിനെ താൻ പിന്നീട് കണ്ടിട്ടില്ലെന്ന് നടൻ ശബരീഷ്. കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലായിരുന്നു സുഹൃത്തുക്കളെ കുറിച്ചുള്ള വിശേഷങ്ങൾക്കിടയിൽ സംവിധായകൻ അൽഫോൺസ് പുത്രനെ കുറിച്ച് ശബരീഷ് പറഞ്ഞത്. അവൻ ഇപ്പോൾ എവിടെയാണാവോ എന്നും ചെന്നെയിലോ മറ്റോ ആണെന്നും ശബരീഷ് പറഞ്ഞു.

ALSO READ: തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, ഞങ്ങൾ ഒന്നിച്ചു താമസിച്ചവരാണ്: സൂപ്പർസ്റ്റാർ വിവാദത്തിൽ ബാല

ശബരീഷിന്റെ വാക്കുകൾ

സുഹൃത്തുക്കളെ കണ്ടിട്ട് കുറച്ചധികം കാലമായി. കണ്ണൂര്‍ സ്ക്വാഡില്‍ കയറിയതിനുശേഷം ഭാര്യയെ പോയിട്ട് അമ്മയെ പോലും കണ്ടിട്ടില്ല. കൂടുതലും സ്‌ക്വാഡിന്റെ കൂടെയാണ്. പത്ത് തൊണ്ണൂറ് ദിവസം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ എന്റെ പൂച്ചകള്‍ വരെ എന്നെ തിരിച്ചറിഞ്ഞില്ല. മാത്രമല്ല സിനിമയിലെ സുഹൃത്തുക്കളെ കണ്ടിട്ടും കാലം കുറെയായി. എല്ലാവരുമായി ഫോണിലൂടെയുള്ള ബന്ധം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. അല്‍ഫോണ്‍സിനെ ഗോള്‍ഡിനു ശേഷം കണ്ടിട്ടില്ല. മുങ്ങിയതിന് ശേഷം പിന്നെ കണ്ടിട്ടില്ല. അവന്‍ എവിടെയാണോ ആവോ. ചെന്നൈയിലാണെന്ന് തോന്നുന്നു. ചെന്നൈയില്‍ തന്നെയുണ്ട്.

ALSO READ: കണ്മുന്നിൽ അവസാന മിനുക്കുപണികളുമായി വിഴിഞ്ഞം കണ്ണുതുറക്കുമ്പോൾ സ്വപ്നതീരത്തേക്ക് ആദ്യ കപ്പൽ എത്തിച്ചേരുകയാണ്; മന്ത്രി പി രാജീവ്

കിച്ചു(കൃഷ്ണ ശങ്കര്‍) കണ്ണൂര്‍ സ്‌ക്വാഡ് ആദ്യത്തെ ഷോ തന്നെ പോയി കണ്ട് എന്നെ വിളിച്ചിരുന്നു. ഷറഫുദീനും പോയി കണ്ടിരുന്നു. സിജു വില്‍സണ്‍ നാട്ടില്‍ ഇല്ലായിരുന്നു. വന്നതിനുശേഷം ഒരുമിച്ചു പോകാം എന്ന് പറഞ്ഞ് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു. പക്ഷേ അതിനിടയില്‍ ഒരാള്‍ കൂടുതല്‍ വന്നപ്പോള്‍ എന്റെ ടിക്കറ്റ് അവര്‍ക്ക് കൊടുത്ത് ഞാന്‍ ഇങ്ങോട്ടു വന്നു. അവര്‍ക്കെല്ലാം സിനിമ വര്‍ക്കായി. ഗംഭീരമായെന്ന് കിച്ചു വിളിച്ചു പറഞ്ഞു. ഇമോഷന്‍സ് സീക്വന്‍സെല്ലാം നന്നായി എന്ന് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News