ഷക്കീലക്കെതിരെ വളർത്തുമകളുടെ ആക്രമണം; നടിക്കെതിരെയും ബന്ധുക്കളുടെ പരാതി

നടി ഷക്കീലയെ വളര്‍ത്തു മകൾ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.സംഭവത്തിൽ വളർത്തുമകൾ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്ക്കെതിരെ ശീതളിന്‍റെ ബന്ധുക്കളും പരാതി നല്‍കി.

ALSO READ: ബിൽകിസ് ബാനു കേസ്; പ്രതികൾക്ക് തിരികെ ജയിലിൽ എത്താനുള്ള അവസാനദിനം ഇന്ന്

ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തർക്കം മര്‍ദനത്തിലേക്ക് നീങ്ങി എന്നാണ് വിവരം. തുടർന്ന് ശീതള്‍ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നാണ് വിവരം.

ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിന്‍റെ ബന്ധുക്കള്‍ മർദ്ദിച്ചതായും പരാതി നൽകി. എന്നാൽ ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിന്‍റെ ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തി മാത്രമേ തുടര്‍ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത് .

ALSO READ:‘ആടുജീവിത’ത്തിന് ഇത് അപൂർവ സംഗമം; ഒരേ വേദിയിൽ കണ്ടുമുട്ടി കഥാനായകനും എഴുത്തുകാരനും സംവിധായകനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News