‘കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കുന്നവൻ ഹീറോ..! ഷമി ഹീറോയാടാ’: ഷമ്മി തിലകൻ

ഇന്ത്യ–ന്യൂസീലൻഡ് സെമി ഫൈനലിൽ താരമായത് മുഹമ്മദ് ഷമിയാണ്. പകരക്കാരനായി വന്ന് ഒടുവില്‍ പകരം വയ്ക്കാനില്ലാത്ത താരമായി മാറിയ ഇന്ത്യൻ ടീമിന്റെ പവര്‍മാനാണ് മുഹമ്മദ് ഷമി. ഇപ്പോഴിതാ മുഹമ്മദ് ഷമിയെ പ്രശംസിച്ച് നടൻ ഷമ്മി തിലകൻ പങ്കുവച്ച ഡയലോഗ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘ഷമി ഹീറോയാടാ’ എന്ന കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ഡയലോഗാണ് ഷമിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ഷമ്മി തിലകൻ നൽകിയത്.

also read: ദിവസവും ഒരുനേരമെങ്കിലും ചായയോ കട്ടന്‍ചായയോ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

മുഹമ്മദ് ഷമിയുടെ പ്രകടനത്തെ പുകഴ്ത്തി ഷമ്മി തിലകൻ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമിയുടെ പേര് ഷമ്മി തിലകന്റെ പേരിനോട് സാമ്യമുള്ളതുകൊണ്ട് മുൻപും അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇട്ടിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ ഷമിയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് ഷമ്മി തിലകൻ എത്തിയത്. ‘‘കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കുന്നവൻ ഹീറോ..! അതിപ്പോ ഒരു “M” കുറഞ്ഞു പോയാലും ഷമി ഹീറോ തന്നെയാടാ.’’–ഷമ്മി തിലകൻ കുറിച്ചത്.

also read: ദിവസവും ഒരുനേരമെങ്കിലും ചായയോ കട്ടന്‍ചായയോ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

ഷമ്മിയുടെ പോസ്റ്റിന് അവഗണനയെ കഴിവുകൊണ്ട് നേരിട്ട് തിരിച്ചുവരവ് നടത്തിയ ഷമിയെ സ്വന്തം ജീവിതം കൊണ്ട് ബന്ധിപ്പിക്കുന്നതായിരുന്നു ഷമ്മി തിലകന്റെ വാക്കുകളെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News