പലസ്തീനിലെ ചിത്രങ്ങളും വിഡിയോകളും തന്നെ വല്ലാതെ ബാധിക്കുന്നുവെന്ന് നടൻ ഷെയ്ൻ നിഗം. മിഠായി പൊതിയുന്നത് പോലെയാണ് കുട്ടികളെ ചെറിയ പൊതിയിലാക്കി കൊണ്ടുപോകുന്നതെന്നും, യുദ്ധം കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന് എല്ലാ മനുഷ്യരും ആലോചിക്കേണ്ടതുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ പറഞ്ഞു.
ഷെയ്ൻ നിഗം പറഞ്ഞത്
ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം നോക്കാന്‍ സത്യം പറഞ്ഞാല്‍ വിഷമമാണ്. വേറൊന്നും കൊണ്ടല്ല. ഞാന്‍ ഫോളോ ചെയ്യുന്ന പേജുകളുടെ പ്രശ്‌നമാണോയെന്ന് അറിയില്ല. ഫലസ്തീനിലെ ചെറിയ കുട്ടികളെ മിഠായി പൊതിയുന്ന പോലെ ചെറിയ പൊതിയിലാക്കി കൊണ്ടുപോകുന്നത് കാണാം. എനിക്ക് അത് ഭയങ്കരമായി അഫക്റ്റഡാവും. ചിലപ്പോള്‍ ഞാന്‍ സെന്‍സിറ്റീവാകുന്നത് കൊണ്ടാവാം. അവര്‍ എന്റെ ആരുമല്ല. എന്റെ മതമാണോന്ന് ചോദിച്ചാല്‍ അതുകൊണ്ടുമല്ല. അങ്ങനെ ഒരിക്കലും കാണാന്‍ പാടില്ല. അത് ഹ്യുമാനിറ്റിയാണ്.
ALSO READ: ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്
ഇത് മാറണം, ഈ ലോകത്തിന് അതിന്റെ ആവശ്യമില്ല. നമ്മള്‍ ജനിക്കുന്നു, കര്‍മം ചെയ്ത് പോകുന്നു, മരിച്ചുപോകുന്നു. ഇവിടെ നിന്നും ഒന്നും കൊണ്ടുപോകുന്നില്ല. യുദ്ധം കൊണ്ട് ആര്‍ക്കാണ് മെച്ചം എന്ന് എല്ലാ മനുഷ്യരും ആലോചിക്കേണ്ട സാഹചര്യം ആയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here