തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷൈൻ നിഗം

തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള ഷെയ്ന്‍ നിഗത്തിന്റെ ചുവടുവെപ്പ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി കലൈയരസനും നിഹാരിക കൊനിദേലയും എത്തും.

Also read:പ്രാതലിനൊപ്പം ദിവസവും ഉൾപ്പെടുത്താം പ്രോട്ടീനുകളുടെ കലവറയായ മുട്ട

മദ്രാസ്കാരന്‍ ആക്ഷന്‍ സിനിമയാണ് എന്ന് സംവിധായകന്‍ വാലി മോഹന്‍ പറഞ്ഞു. ചെറിയ ഈഗോ പ്രശ്നം ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയമെന്നും മധുരയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ നിന്ന് മധുരയില്‍ എത്തുന്നവരെ സാധാരണ മദ്രാസ്കാരന്‍ എന്നാണ് അവിടുത്തെ നാട്ടുകാര്‍ വിശേഷിപ്പിക്കുക. അതിനാലാണ് സിനിമയ്ക്ക് ആ പേര് നല്‍കിയതെന്ന് സംവിധായകന്‍ പ്രതികരിച്ചു.

Also read:വാഹന പ്രേമികളെ ഞെട്ടിക്കാന്‍ ഇതാ വരുന്നു, പുത്തന്‍ സ്വിഫ്റ്റ്

ഷെയ്നിന്റെ സിനിമകളായ ആര്‍ഡിഎക്സ, ഇഷ്ഖ്, ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് ഉള്‍പ്പെടെയുള്ള താന്‍ കണ്ടതായി സംവിധായകന്‍ പറഞ്ഞു. റിയലിസ്റ്റിക് ആക്റ്ററാണ് ഷെയ്ന്‍ എന്ന് വിശേഷിപ്പിച്ച വാലി മോഹന്‍, മദ്രാസ്കാരന്‍ സിനിമയിലേക്ക് ഷെയ്നിനെ മാത്രമാണ് പരിഗണിച്ചിരുന്നത് എന്നും വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സിനിമയ്ക്കായി ഷെയ്നിനെ പിന്തുടരുകയാണെന്നും സംവിധായകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News