‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം ചന്തേര പൊലീസ് കസ്റ്റഡിയില്‍

പിടിയിലായ നടന്‍ ഷിയാസ് കരീമിനെ കാസര്‍കോട് ചന്തേര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ദുബായില്‍ നിന്ന് എത്തിയ ഷിയാസിനെ ഇന്നലെയാണ് ചെന്നൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ലുക്ക്ഔട്ട് സര്‍ക്കുലറിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് എത്തിയപ്പോഴാണ് പിടികൂടിയത്. അതിനിടെ, കഴിഞ്ഞ ദിവസം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

also read: ലോകകപ്പ്; പാകിസ്താൻ – നെതർലൻഡ്‌സ് ഇന്ന് നേർക്കുനേർ

ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ ഷിയാസിനെ കാസര്‍കോടേക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസിനെ ചെന്നൈ പൊലീസ് വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

also read : ഓരോ മതത്തിൽപ്പെട്ടവർക്കും അവരുടെ ആചാരങ്ങൾ അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം ഉണ്ട്: മന്ത്രി വി ശിവൻകുട്ടി

ചന്തേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി 2021 ഏപ്രില്‍ മുതല്‍ പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News