ഇനി ഞാൻ പ്രേമത്തിൽ വീഴില്ല, കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും മറ്റും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അടുത്തിടെ ഷൈനിനൊപ്പം സുഹൃത്തായ ഒരു പെൺകുട്ടി ഡാൻസ് പാർട്ടി സിനിമയുടെ പ്രമോഷന് വന്നതും, അത് ആരാണെന്നുള്ള ചോദ്യത്തിന് നടൻ പറഞ്ഞ മറുപടിയുമെല്ലാം ശ്രദ്ധേയമായിരുന്നു.

ALSO READ: മാധ്യമപ്രവർത്തകയ്ക്ക് പൊതുവേദിയിൽ വെച്ച് സൽമാൻ ഖാന്റെ സ്നേഹ ചുംബനം; വൈറലായി വീഡിയോ

പ്രണയത്തെ കുറിച്ച് നടൻ ഷൈന്‍ ടോം ചാക്കോ

ജീവിതത്തില്‍ ഞാനൊരു മോശം വ്യക്തിയാണ്. ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ അത്ര പക്വതയുള്ള ആളല്ല. പ്രണയവും സ്‌നേഹവും ഒന്നാണോയെന്നുള്ള കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്. പ്രണയവും സ്‌നേഹവും രണ്ടും രണ്ടല്ലേ? സ്‌നേഹമെന്ന് പറയുന്നത് ഓവര്‍പൊസ്സസിവ്‌ ആകുന്നതാണോ? ഒരു വ്യക്തിയല്ലേ നമ്മൾ ഇഷ്ടപ്പെടുന്നത്.

പിന്നെ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ നോക്കേണ്ട കാര്യമില്ലല്ലോ? അവിടെയാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. എന്തൊക്കെ പറഞ്ഞാലും അതൊക്കെ തന്നെ നമ്മള്‍ ചെയ്യും. ഞാന്‍ ഇനി പ്രേമത്തില്‍ വീഴില്ലെന്ന് പറഞ്ഞതല്ലേ? നമ്മള്‍ ചെയ്യാതിരിക്കുമ്പോഴല്ലേ മറ്റുളളവരെ കുറ്റം പറയാതിരിക്കാന്‍ പറ്റുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News