തന്റെ രൂപവും ഇമേജുമൊക്കെയാകാം വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ കൈയടി ലഭിക്കാന്‍ കാരണമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. നായകനേക്കാള്‍ ഒരു പടി കൂടി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത് വില്ലനായിരിക്കും. വില്ലത്തരങ്ങള്‍ നിത്യജീവിതത്തില്‍ കാണാന്‍ കഴിയില്ലെന്നും ചിരിച്ചു കൊണ്ട് പെരുമാറുന്നവരായിരിക്കും വില്ലന്മാരെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.
വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ എളുപ്പമാണെന്നും കോമഡി അഭിനയിക്കാന്‍ പറ്റില്ലെന്നും ഷൈന്‍ പറയുന്നു. പുറമേക്ക് ആര്‍ക്കും വില്ലത്തരം കാണിക്കാന്‍ കഴിയില്ല. സിനിമയില്‍ മാത്രമല്ലേ വില്ലന്മാരാകാന്‍ പറ്റൂ എന്നും അപ്പോള്‍ നമ്മുടെ ഉള്ളിലുള്ള നെഗറ്റീവുകളെല്ലാം ഉപയോഗിക്കുന്നത് സിനിമയില്‍ വില്ലത്തരം കാണിക്കാനാണെന്നും ഷൈന്‍ പറഞ്ഞു. സിനിമയില്‍ എല്ലാവരുടെയും പൂര്‍ണ സമ്മതത്തോടെ അത് ചെയ്യാം. അടി കിട്ടില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
Also Read- ഷാജൻ സ്കറിയക്കെതിരെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു, ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി
തനിക്ക് ഇന്ന വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമില്ല. അഭിനയിക്കണമെന്ന് മാത്രമാണ് മോഹമെന്നും ഷൈന്‍ വ്യക്തമാക്കി. ഒരു വേഷം കഴിഞ്ഞാല്‍ വീണ്ടും അതേ വേഷം ചോദിക്കും. ഏത് വേഷവും സ്വീകരിക്കും. ദിനോസറായിട്ടും അഭിനയിക്കും. ചെയറായിട്ട് അഭിനയിക്കാന്‍ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി സിനിമയിലേക്ക് വന്നത് തന്നെ അഭിനയിക്കാനാണ്. അഭിനയത്തില്‍ മാത്രം ആരുടെയും സഹായിയാകാന്‍ പറ്റില്ല. അതിനാലാണ് സംവിധാന സഹായിയായതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here