ഡ്രഗ്‌സൊക്കെ കൊണ്ട് വന്നത് സിനിമാക്കാരും ചെറുപ്പക്കാരുമാണോടോ? മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വ്യാപകമായ പരാതികളും ചര്‍ച്ചകളും സമീപകാലത്ത് ഉയര്‍ന്നിരുന്നു. ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരുടെ വിലക്കിന് പിന്നാലെയാണ് വീണ്ടും ഇത്തരം ചര്‍ച്ചകള്‍ സജീവമായത്. ലൈവ് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം ഇക്കാര്യങ്ങളെപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് നടന്‍ ഷൈന്‍ ടോം ചാക്കോ പൊട്ടിത്തെറിച്ചു.

‘ഈ ഡ്രഗ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ? ആണോ? ആണോടാ….? സിനിമാക്കാര്‍ ആണോ ഇതൊക്കെ കൊണ്ടുവന്നത്? അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം’- എന്നായിരുന്നു ഷൈനിന്റെ പ്രതികരണം.

എസ്. സുരേഷ് ബാബുവിന്റെ രചനയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News