നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ

ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെൽക്കം ടു ദ ജം​ഗിൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ഉടനെ ഹൃദയാഘാതമുണ്ടായിയെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയസിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയിൽക്കഴിയുന്നത്.

Also Read; തെരുവുനായയെ അടിച്ചുകൊന്നതിന് കേസ്; മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

വെൽക്കം സിനിമാ സീരീസിലെ മൂന്നാം ചിത്രമാണ് വെൽക്കം ടു ദ ജം​ഗിൾ. അഹമ്മദ് ഖാനാണ് സംവിധായകൻ. അക്ഷയ് കുമാറും ദിഷാ പഠാണിയുമാണ് മുഖ്യവേഷങ്ങളിൽ. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, പരേഷ് റവൽ, ജോണി ലീവർ, രജ്പാൽ യാദവ്, തുഷാർ കപുർ, ശ്രേയസ് തൽപഡേ, കൃഷ്ണാ അഭിഷേക്, കികു ശാർദ, ദലേർ മെഹന്ദി, മികാ സിം​ഗ്, രാഹുൽ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉൽ ഹഖ്, യശ്പാൽ ശർമ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെർണാണ്ടസ്, ബാലതാരമായ വൃഹി എന്നിവരും വേഷമിടുന്നു.

Also Read; പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ബന്ധമില്ല; നടന് ക്ലീന്‍ ചിറ്റ്

ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2024 ഡിസംബർ 20-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News