ബോളിവുഡ് നടന് ഹൃദയാഘാതം; ചിത്രീകരണത്തിൽ ഫൈറ്റ് സീനുകൾ, ഒടുവിൽ കുഴഞ്ഞു വീണു

ബോളിവുഡ് നടൻ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ നടൻ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ഉടൻ തന്നെ ഇദ്ദേഹത്തെ അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് എത്തിക്കുകയും ആഞ്ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാകുകയും ചെയ്തു.

ALSO READ: അമ്മയെ ഉപദ്രവിച്ച കേസ് പുറത്തുകൊണ്ടുവന്നത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംഗീത് പഴയമഠം, മാധ്യമങ്ങൾ ഇതും വാർത്തയാകണമെന്ന് സോഷ്യൽ മീഡിയ

പുതിയ ചിത്രമായ വെല്‍കം ടു ദി ജംഗിള്‍ സിനിമയുടെ ചിത്രീകരണത്തില്‍ കഴിഞ്ഞദിവസം പകല്‍ മുഴുവനും നടൻ പങ്കെടുത്തിരുന്നു. ചെറിയ ആക്ഷന്‍ സീക്വന്‍സുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. എന്നാൽ ചിത്രീകരണസമയത്ത് ശ്രേയസ് സന്തോഷവാനായാണ് കാണപ്പെട്ടതെന്നും തമാശ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും സിനിമയുടെ അണിയറക്കാർ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News