മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഷുക്കൂർ വക്കീൽ രംഗത്ത്. ഒരു സ്ത്രീ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു. പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരമാണ് കുറ്റമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക് കുറിപ്പ്
പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട് , അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.
അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here