അത്രയും ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ഇല്ല ഇതിനപ്പുറത്തേക്ക് എനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് നടൻ സിദ്ധാർഥ്

ചിറ്റാ എന്ന ചിത്രത്തിലൂടെ ഒരുപാട് നാളുകൾക്ക് ശേഷം വലിയ വിജയമാണ് നടൻ സിദ്ധാർഥ് നേടിയത്. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സിനിമയുടെ നിർമാതാവ് കൂടിയായ സിദ്ധാർഥ്.

സിദ്ധാർഥ് പറഞ്ഞത്

ALSO READ: ആ സർപ്രൈസ് പൊട്ടിച്ച്‌ നരേൻ, എൽസിയുവിന്റെ കഥ തുടങ്ങുന്നതിന് മുൻപ് ഒരു സംഭവമുണ്ട്; അമ്പരന്ന് ആരാധകർ, ലോകേഷ് ഇങ്ങനെ ചെയ്യുമോ?

ഇതുപോലെ ഒരു സിനിമ ഞാൻ മുമ്പൊരിക്കലും ചെയ്തിട്ടില്ല. ഇതിനപ്പുറത്തേക്ക് അല്ലെങ്കിൽ ഇതിനെക്കാൾ നല്ലൊരു ചിത്രം തെരഞ്ഞെടുക്കാൻ എനിക്ക് അറിയില്ല. ഞാൻ സത്യം പറയുകയാണ്. അങ്ങനെ വേറെ ഒരു സിനിമ തെരഞ്ഞെടുക്കാൻ എനിക്കറിയില്ല.

ALSO READ: നായയായി മാറിയ യുവാവും യഥാർത്ഥ നായയും തമ്മിൽ കണ്ടുമുട്ടി, എന്തും സംഭവിക്കാം; വൈറലായി വീഡിയോ

ഞാൻ വെറുതെ പറയുകയല്ല. എന്നെ ട്രോളാൻ വേണ്ടി പറയുകയുമല്ല, എനിക്ക് അറിയുന്ന എല്ലാം ഞാൻ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്. ആത്മാർത്ഥമായി പറയുകയാണ്. ഇതിന് മുകളിലേക്ക് എനിക്ക് ചെയ്യാൻ കഴിയില്ല. ഞാനും അരുണും അത്രയും കഷ്ടപ്പെട്ടിട്ടുണ്ട് ഈ സിനിമയ്ക്ക് വേണ്ടി. ആ ഹാർഡ് വർക്കിനും ഞങ്ങളുടെ സിനിമയ്ക്കുമെല്ലാം മുഖ്യമായ ഒരു അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഞാൻ, സിദ്ധാർഥ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News