എല്ലാത്തിനും ഒരു പരിധിയുണ്ട്, ഫോട്ടോ എടുക്കാൻ എന്റെ അനുവാദം വേണം; പാപ്പരാസികൾക്കെതിരെ സിദ്ധാര്‍ത്ഥ്

പൊതു ഇടങ്ങളിൽ തനിക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുള്ള പാപ്പരാസി സംസ്കാരത്തിനെതിരെ നടൻ സിദ്ധാര്‍ത്ഥ് രംഗത്ത്. എവിടെ പോയാലും ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുന്നത് എന്റെ ജോലിയല്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. എല്ലാത്തിനും പരിധിയുണ്ടെന്നും, അത് മറികടക്കരുതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാര്‍ത്ഥ് പറഞ്ഞു.

സിദ്ധാര്‍ത്ഥ് പറഞ്ഞത്

ALSO READ: അഭിനയം അവസാനിപ്പിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്; ഗണേഷ് കുമാർ

എയര്‍പോര്‍ട്ടില്‍ പോയാല്‍ അവിടെ വന്നും ഫോട്ടോ എടുക്കും. എന്നെ എയര്‍പോര്‍ട്ടില്‍ വന്ന് കാണണ്ട. അതെന്റെ ജോലിയല്ല. എയര്‍പോര്‍ട്ടില്‍ ആളുകള്‍ എന്നെ വന്ന് കണ്ടതുകൊണ്ട് എനിക്ക് ഒരു രൂപ കൂടുതലൊന്നും കിട്ടുന്നില്ല. എന്റെ എയര്‍പോര്‍ട്ടിലെ ഒരു ഫോട്ടോ പുറത്തുവരുന്നതുകൊണ്ട് ഒരു ആരാധകനും പ്രത്യേകിച്ച് സന്തോഷം ഉണ്ടാവുന്നില്ല. മാത്രവുമല്ല എന്റെ അനുവാദം വാങ്ങണം. എനിക്ക് ഫോട്ടോ എടുക്കുന്നതില്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കണം.

ALSO READ: പൃഥ്വിരാജിനെക്കാൾ മൂല്യം ശ്രുതി ഹാസന്? പ്രശാന്ത് നീലിന് 100 കോടി, സലാറിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്; ഇത് ന്യായമോ എന്ന് ആരാധകർ

നിങ്ങള്‍ ഒരു ആക്ടറാണ്, എവിടെയാണെങ്കില്‍ ഫോട്ടോയെടുക്കാന്‍ നില്‍ക്കണം എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അതൊന്നും ശരിയല്ല. ഇത് അഹങ്കാരമൊന്നുമല്ല. എല്ലാത്തിനും മേല്‍ ഒരു വരയുണ്ട്. അത് മറികടക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News