പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന എഴുന്നേറ്റ് പോയി; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം പറഞ്ഞ് സിദ്ദിഖ്

പ്രണവ് മോഹൻലാൽ നായകനായ ചിത്രമായിരുന്നു ‘ആദി’. ഇപ്പോഴിതാ ആദി സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദീഖ്. നേരിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു സിദ്ദീഖ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ALSO READ: ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക്: മന്ത്രി വി ശിവൻകുട്ടി

‘‘അയാളുടെ വളർച്ച നമ്മൾ പുറത്തു നിന്നും നോക്കിയാണ് കാണുന്നത്. പ്രണവിലെ ആക്ടറിനെ പ്രണവ് എങ്ങനെ വളർത്തിയെടുക്കുന്ന എന്ന് പ്രണവിനോട് തന്നെ ചോദിച്ചാൽ മാത്രമേ മനസിലാവുള്ളു. പക്ഷേ അയാളോട് സംസാരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ഒരാൾ ആണ്. പല കാര്യങ്ങളെ പറ്റിയും നല്ല ധാരണ ഉള്ള ആളാണ്.

പ്രണവിന്റെ മനസ് കണ്ടുപിടിക്കാനായി ചില ചോദ്യങ്ങളുമായി പോയ ലെന, തിരിച്ചുള്ള പ്രണവിന്റെ ചോദ്യം കേട്ട് ഉത്തരം മുട്ടി എഴുന്നേറ്റുപോയെന്നാണ് സിദ്ദീഖ് പറയുന്നത്.‘ഇങ്ങനെ നടന്നു പോകുമ്പോൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ ഒരു മല അവിടെ കാണുന്നു. അത് കാണുമ്പോൾ എന്ത് തോന്നും എന്ന്’’ ലെന പ്രണവിനോട് ചോദിച്ചു.

ALSO READ:കുക്കീസ് ശേഖരിക്കുന്നത് നിര്‍ത്തുന്നു; പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ സംവിധാനവുമായി ഗൂഗിള്‍

പ്രണവ് തിരിച്ച് എന്ത് മല എന്ന് ചോദിച്ചു. ഒരു മല എന്ന് ലെന പറഞ്ഞപ്പോൾ, അതേ അത് തന്നെയാണ് ചോദിക്കുന്നത് എന്ത് മല ആണെന്ന് പറയൂ എന്ന് പ്രണവ് പറഞ്ഞു. ഒരുപാട് ചോദ്യങ്ങൾ പ്രണവ് തിരിച്ച് ലെനയോട് ചോദിച്ചു. ഞാനാകട്ടെ ലെന എന്നോട് ചോദിച്ചപ്പോൾ തന്നെ പെട്ടെന്ന് പെട്ടെന്ന് ഉത്തരം പറയുകയായിരുന്നു. പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന അവിടുന്ന് എഴുന്നേറ്റ് പോയി. ഇത് ശരിയാകില്ല ഇങ്ങനെ പറഞ്ഞത് ശരിയാകില്ല എന്ന രീതിയാണ് പ്രണവ് . അയാളുടെ അടുത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും പറ്റില്ല. ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെയൊരു ജലാശയം കണ്ടു, അപ്പുവിന് എന്ത് തോന്നും എന്ന് ചോദിച്ചാൽ ഞാൻ അങ്ങോട്ട് പോകില്ല തിരിച്ചു പോരും എന്ന് പറയും. ഇങ്ങനെ നമ്മൾ ആരും പറയാത്ത ഉത്തരങ്ങൾ ഒക്കെ ആണ് അയാൾ പറയുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ നോക്കി കാണുന്ന ഒരാൾ ആണ്. മിടുക്കനാണ്.’’എന്നാണ് പ്രണവിനെ കുറിച്ച് സിദ്ദീഖ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News