പ്രണവിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടി ലെന, ഒടുവിൽ ഇരുന്നിടത്ത് എഴുന്നേറ്റ് പോയി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരപുത്രനാണ്‌ പ്രണവ് മോഹൻലാൽ. സിനിമകളേക്കാൾ ഉപരി താരത്തിന്റെ ജീവിതമാണ് പലരെയും ആകര്ഷിച്ചിട്ടുള്ളത്. ഇപ്പോഴിതാ പ്രണവിനൊപ്പമുള്ള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ സിദ്ധിഖ്. പ്രണവിന്റെ അറിവും ബുദ്ധിയും ചൂണ്ടിക്കാണിക്കുന്ന ഒരനുഭവമാണ് സിദ്ധിഖ് പങ്കുവെച്ചത്.

സിദ്ധിഖ് പറഞ്ഞത്

ALSO READ: ‘അതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍’, അങ്ങനെ സംഭവിച്ചാൽ അഭിനയം നിർത്തുമെന്ന് മോഹൻലാൽ

പല കാര്യങ്ങളെ പറ്റിയും നല്ല ധാരണയുള്ള ആളാണ് പ്രണവ്. നമ്മളോടും പല സംശയങ്ങളും ചോദിക്കാറുണ്ട്. ആദി ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഞാന്‍ പറഞ്ഞുതരാമെന്ന് ലെന പറഞ്ഞു. എന്നോട് ചോദിച്ച് ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കി. ഇക്ക ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ കാണുന്നത് എന്ന് എന്നോട് പറഞ്ഞു. അതില്‍ പലതും ശരിയാണെന്ന് എനിക്ക് തോന്നി.

അതുകഴിഞ്ഞ് ലെന പ്രണവിനോട് ചോദിക്കാന്‍ പോയി. അപ്പു നടന്നുപോവുമ്പോള്‍ ഒരു സ്ഥലത്ത് ഒരു മല കാണുന്നു, അപ്പോള്‍ അപ്പുവിന് എന്ത് തോന്നും എന്ന് ലെന ചോദിച്ച്. എന്ത് മല, എങ്ങനത്തെ മലയാണെന്ന് പറയൂ എന്ന് അപ്പു ചോദിച്ചു. ഞാനൊക്കെ പെട്ടെന്ന് ഉത്തരം പറഞ്ഞുപോയി. അപ്പു ഒരുപാട് ചോദ്യങ്ങള്‍ തിരിച്ച് ചോദിച്ചു. അവസാനം ഉത്തരം മുട്ടിയിട്ട് ലെന എഴുന്നേറ്റ് പോയി. അതാണ് അപ്പു.

ALSO READ: പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സർട്ടിഫിക്കറ്റ്; ഒടുവിൽ കാരണം വ്യക്തമാക്കി ഹോംബാല ഫിലിംസ്

ഒരിടത്ത് പോകുമ്പോള്‍ ഒരു ജലാശയം കണ്ടു, എന്തുചെയ്യും എന്ന് ചോദിച്ചാല്‍ ഞാന്‍ അങ്ങോട്ട് പോകില്ല, തിരിച്ച് പോകും എന്ന് അപ്പു പറയും. ഇങ്ങനെ നമ്മളാരും പറയാത്ത ഉത്തരങ്ങളൊക്കെയാണ് അപ്പു പറയുന്നത്. അങ്ങനെ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ നോക്കികാണുന്ന ആളാണ്, മിടുക്കനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News