ബലാത്സംഗ കേസിൽ അറസ്റ്റിലായ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും അനുവാദമില്ലാതെ കേരളം വിട്ടു പോകാൻ പാടില്ലെന്നും കോടതി. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.
ബലാത്സംഗക്കേസിൽ സുപ്രീംകോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കാനാണ് നടൻ സിദ്ദിഖ് കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. രാവിലെ നാർക്കോടിക് സംഘത്തിനു മുന്നിൽ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിൽ ഹാജരാക്കി. തുടർന്നാണ് കർശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം അനുവദിച്ചത്.
ALSO READ; ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ പ്രതി സമീപിക്കാൻ പാടില്ല. പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ട് പോകരുതെന്നും വ്യവസ്ഥയുണ്ട്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വീണ്ടും കോടതിയെ അറിയിച്ചു. സാഹചര്യതെളിവുകൾ സിദ്ധിഖിനെതിരെ ആകുമ്പോഴും അന്വേഷണ സംഘത്തെ തെറ്റ്ദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചുവെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. കേസിലെ തെളിവുകൾ നശിപ്പിക്കരുതെന്നും അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here