ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണറുടെ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് ഹാജരായത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു.
ഇതോടെ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയിലെത്തുകയായിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിയതോടെ സിദ്ദിഖ് ഒളിവില്‍ പോലുകയും തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.
Also Read : മലപ്പുറം വിഷയം: അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണം എന്ന് മുഖ്യമന്ത്രി
ഒളിവല്‍പ്പോയ സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി.
തുടര്‍ന്ന് താന്‍ എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിദ്ദിഖ് മെയില്‍ അയക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here