ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

siddique

ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്. ഇക്കാര്യം ഇ മെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ് ഐ ടി ഇതുവരെ നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന സിദ്ദിഖിന് സെപ്റ്റംബര്‍ 30 തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ALSO READ :പ്രതിനിധികളെ മൂന്നാം നിലയിൽ നിന്ന് ചാടിച്ച് മഹാരാഷ്ട്ര സ്പീക്കറുടെ പ്രതിഷേധം; വെട്ടിലായി എൻഡിഎ

രണ്ടാഴ്ചത്തേക്ക് മാത്രം അനുവദിച്ചു കിട്ടിയ മുന്‍കൂര്‍ ജാമ്യത്തില്‍ അഞ്ചുദിവസത്തോളം പിന്നിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ ഇ-മെയില്‍ മുഖേന അറിയിച്ചത്. അനുവദിച്ചു കിട്ടിയിട്ടുള്ള രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ തനിക്കെതിരായി എസ് ഐ ടി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News