ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

Siddique

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നല്‍കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റൻറ് കമ്മീഷണർ നൽകിയ നോട്ടീസിലെ നിര്‍ദേശം.

Also read:സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേസില്‍ സുപ്രീംകോടതി സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് എസ്‌ഐടിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം സിദ്ദിഖിന്റെ നോട്ടീസ് അയച്ചത്. യുവ നടി നൽകിയ പീഡന പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News