എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനം; 33 വർഷം മുൻപുള്ള സിദ്ധിഖിന്റെ കത്ത്

മലയാളികളുടെ പ്രിയ നടൻ സിദ്ധിഖ് പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രെധ നേടുന്നത്.സോഷ്യൽ മീഡിയയൊക്കെ സജീവമാകുന്നതിനു മുൻപ് ആരാധകർ സിനിമ താരങ്ങൾക്ക് കത്തായിരുന്നു അയച്ചിരുന്നത്. അത്തരത്തിൽ സിദ്ധിഖ് ഇപ്പോൾ തന്റെ ആരാധകന് അയച്ച ഒരു കത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സിദ്ധിഖിന്റെ പിറന്നാളിന് അനുബന്ധിച്ച് ഈ ആരാധകൻ താരം 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിന്റെ പകർപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

ALSO READ:ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? പത്ത് ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസിന് നിങ്ങൾക്കും അർഹത

ഇതിനു മറുപടി കൂടിയായിട്ടാണ് സിദ്ധിഖ് ഇപ്പോൾ ഈ കത്ത് തന്റെ പേജിലും പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് തന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നുവെന്നുമാണ് സിദ്ധിഖ് എഴുതിയിരിക്കുന്നത് എന്നും താരം കുറിക്കുകയും ഉണ്ടായി.

ALSO READ:വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു

മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂദാദി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത് … ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു എന്നാണ് കത്ത് പങ്കുവെച്ച് സിദ്ധിഖ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News