അൽഫോൺസ് പുത്രൻ തിരിച്ചു വരുമോ? എന്തുകൊണ്ട് സിനിമാ ജീവിതം അവസാനിപ്പിച്ചു? തുറന്നു പറഞ്ഞ് പ്രിയ സുഹൃത്ത് സിജു വിത്സൺ

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഒരു സുപ്രഭാതത്തിൽ താൻ സിനിമകൾ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് ഒരു ഞെട്ടിക്കൽ പ്രഖ്യാപനം സംവിധായകൻ നടത്തിയിരുന്നു. ഇപ്പോഴിതാ ആ തീരുമാനം എടുക്കാൻ ഉണ്ടായ കാരണവും, ഇനി അൽഫോൺസ് പുത്രൻ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഉത്തരവും വ്യക്തമാക്കുകയാണ് പ്രിയ സുഹൃത്ത് സിജു വിത്സൺ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൽഫോൺസിനെ കുറിച്ച് നടൻ സിജു പറഞ്ഞത്.

അൽഫോൺസ് പുത്രനെ കുറിച്ച് സിജു വിത്സൺ

ALSO READ: ‘എനിക്ക് ആരുടേയും പിച്ച വേണ്ട’, വ്യാജ വാർത്ത ചെയ്യാൻ വന്ന ആ മലയാളി മാധ്യമപ്രവർത്തകന് വിദ്യ ബാലൻ നൽകിയ മറുപടി

അവനങ്ങനെ പലതും പറയാറുണ്ട്… അതുകൊണ്ട് തമാശയാണെന്ന് കരുതി. എക്സപറ്റേഷൻസ് മീറ്റ് ചെയ്യാൻ പറ്റാതെ വരുമ്പോഴുള്ള ഫ്രസ്ട്രേഷന്റെ പുറത്ത് അവൻ ഓരോന്ന് ചെയ്യുന്നതാണ്. സക്സസും ഫെയിലിയറും ഹാൻഡിൽ ചെയ്യേണ്ട ഒരു ടൈം വരുമല്ലോ. അങ്ങനൊരു സമയം വന്നപ്പോൾ അൽഫോൺസ് പറഞ്ഞതാകും. അവൻ തീർച്ചയായും തിരിച്ചുവരും. അവൻ ഒരുപാട് പ്ലാനിങ് നടത്തുന്നുണ്ട്.

ALSO READ: ‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

എന്തെങ്കിലും ഒരു സിറ്റുവേഷനിലായിരിക്കും സിനിമ നിർത്തുന്നുവെന്ന് അവൻ പറ‍ഞ്ഞത്. ഒരുപാട് കമന്റ്സുകളൊക്കെ വരുന്നുണ്ടല്ലോ. അതുപോലെ ട്രോൾസും ഇതൊക്കെ ഫേസ് ചെയ്യേണ്ടി വരുമ്പോൾ പെട്ടന്ന് അവന് ഇങ്ങനെയൊക്കെ തോന്നിയതാകാം. പിന്നീട് അവൻ അതൊക്കെ സോഷ്യൽമീഡിയയിൽ നിന്നും കളഞ്ഞുവല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News