സിനിമയില്‍ തനിക്കുണ്ടായ മനോഹരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് നടനും നര്‍ത്തകനുമായ വിനീത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് വിനീത് മനസ് തുറന്നത്. നടി മോനിഷയുമായുള്ള അനുഭവങ്ങളാണ് വിനീത് പങ്കുവയ്ക്കുന്നത്.
ഇന്നും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ മോനിഷയും ഗംഭീര ഡാന്‍സറായേനെ. അവരുടെ ഒരു ഡാന്‍സ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തലശേരിയില്‍ വെച്ചായിരുന്നു ആ പ്രോഗ്രാം.
അന്ന് ഒരു വലിയ കച്ചേരി മോനിഷ ഒറ്റക്ക് പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ നഷ്ടം മലയാളസിനിമക്ക് നികത്താന്‍ കഴിയാത്ത ഒന്ന് തന്നെയാണെന്ന് വിനീത് പറഞ്ഞു.
Also Read : ‘മലയാളസിനിമക്ക് ബിഗ് ബി എങ്ങനെയാണോ, അതുപോലെയാണ് ആ സിനിമ’: പൃഥ്വിരാജ്
‘എന്റെയും മോനിഷയുടെയും ആദ്യസിനിമയായിരുന്നു നഖക്ഷതങ്ങള്‍. അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും ചിരിച്ചുകൊണ്ടുള്ള ഒരു മുഖമാണ് മനസില്‍ വരുന്നത്. സെറ്റിലായാലും അല്ലാത്തപ്പോഴുമെല്ലാം മോനിഷയുടെ മുഖത്ത് ആ ചിരി എപ്പോഴും ഉണ്ടായിരുന്നു. അഭിനയത്തെപ്പോലെ ഡാന്‍സിനെയും വളരെ സീരിയസായി കണ്ടിരുന്ന ഒരാളായിരുന്നു മോനിഷ.
ഇന്നും നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ശോഭനയെപ്പോലെ മോനിഷയും ഗംഭീര ഡാന്‍സറായേനെ. അവരുടെ ഒരു ഡാന്‍സ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തലശേരിയില്‍ വെച്ചായിരുന്നു ആ പ്രോഗ്രാം. അന്ന് ഒരു വലിയ കച്ചേരി മോനിഷ ഒറ്റക്ക് പെര്‍ഫോം ചെയ്യുന്നത് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ നഷ്ടം മലയാളസിനിമക്ക് നികത്താന്‍ കഴിയാത്ത ഒന്ന് തന്നെയാണ്,’ വിനീത് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here