മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണത്തിനിടെ ‘പറവ’ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിന്റെ ഭാഗമായി സൗബിന്‍ ഇഡിയ്ക്കു നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എല്ലാത്തിനും കൃത്യമായ രേഖകളുണ്ടെന്നും സൗബിന്‍ ഇഡിയ്ക്ക് മൊഴി നല്‍കി.
ALSO READ: ആരാധകരേ ശാന്തരാകുവിന്‍, അവന്‍ വരുന്നുണ്ട്. സാക്ഷാല്‍ നെയ്മര്‍ ജൂനിയര്‍…
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ജൂണ്‍ 11 നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 40 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് 7 കോടി രൂപ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാണത്തിനായി ‘പറവ’ ഫിലിംസിന് താന്‍ നല്‍കിയെന്നും എന്നാല്‍ സിനിമയുടെ വിജയത്തിനു ശേഷം ഒരു രൂപ പോലും തനിയ്ക്ക് അവര്‍ തിരികെ നല്‍കിയില്ലെന്നും ആരോപിച്ച് സിറാജ് വലിയത്തറ ഹമീദ് എന്ന നിക്ഷേപകന്‍ ചിത്രത്തിലെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസിനു പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് സംഭവത്തില്‍ ഇഡി അന്വേഷണം വന്നത്. എന്നാല്‍, കരാര്‍ ആദ്യം ലംഘിച്ചത് പരാതിക്കാരനാണെന്നും ഇയാളില്‍ നിന്നും വാങ്ങിയ ഏഴു കോടിയില്‍ ആറര കോടിയും തങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ടെന്നുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കളുടെ വിശദീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here