നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ഉടൻ ചോദ്യം ചെയ്യും.സൗബിന്റെ പറവാ ഫിലിം കമ്പനി ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയിൽ 60 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു.വഞ്ചനാ കേസിൽ,സൗബിൻ ഉൾപ്പെടെ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു.നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു
കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന പരിശോധനയിലാണ് സൗബിന്‍ ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള പറവഫിലിം കമ്പനി 60 കോടിയിലധികം രൂപ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഒറ്റ സിനിമയിൽ നിന്ന് 150 കോടിയോളം രൂപവരുമാനം ഉണ്ടാക്കിയിട്ടും ആനുപാതികമായ നികുതി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് സൗബിൻ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
7 കേന്ദ്രങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നത് . വിതരണ കമ്പനികയായ പുല്ലേപ്പടിയിലെ ഡ്രീം ബിഗിലും പരിശോധന നടന്നിരുന്നു.ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. ഇതിൽ അനധികൃതമായ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം.പറവ ഫിലിംസിന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡിയും അന്വേഷണം നടത്തിവരുന്നുണ്ട്.
അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിർമിക്കാൻ നടൻ സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. പലരിൽ നിന്നായി 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ എത്തിയെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയ അരൂര്‍ സ്വദേശി സിറാജിന്‍റെ പരാതിയില്‍ മരട് പൊലീസാണ് അന്വേഷണം നടത്തിയത്. 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അന്വേഷണം.
also read: പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍
വഞ്ചനാ കേസിൽ,സൗബിൻ ഉൾപ്പെടെ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here