ആ സെറ്റിൽ നിന്ന് വിജയ് പിണങ്ങി പോയി; സംവിധായകൻ സൂര്യയെയും മഹേഷ് ബാബുവിനെയും കൊണ്ടുവരാൻ നോക്കിയിട്ടും നടന്നില്ല: ശ്രീകാന്ത്

VIJAY SREEKANTH

സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ പങ്കു വച്ച് തമിഴ് സിനിമയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി നിറഞ്ഞു നില്‍ക്കുന്ന നടൻ ശ്രീകാന്ത്. സൂപ്പർ ഹിറ്റ് ബോളിവുഡ് സിനിമ ത്രീ ഇഡിയറ്റ്സിന്‍റെ തമിഴ് റീമേക്കായ നൻബന്‍റെ സെറ്റിലുണ്ടായ അനുഭവങ്ങളാണ് ശ്രീകാന്ത് ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.

ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. ചിത്രത്തില്‍ ഏറ്റവുമൊടുവില്‍ ജോയിന്‍ ചെയ്തത് താനായിരുന്നെന്നും അത്രയും വലിയ പ്രൊജക്ടില്‍ ഭാഗമാകുന്നതിന്റെ എക്‌സൈറ്റ്‌മെന്‍റ് ഉണ്ടായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ താന്‍ സെറ്റിലെത്തിയ ദിവസം വിജയ് എന്തോ കാര്യത്തില്‍ പിണങ്ങി ദേഷ്യപ്പെട്ട് പോകുന്നതാണ് താന്‍ കണ്ടത്.

ALSO READ; ‘ഹോ ഇപ്പോഴെങ്കിലും അതിനു തോന്നിയല്ലോ’; ശല്യം പിടിച്ച ആ പരിപാടി അവസാനിപ്പിച്ച് ഇൻസ്റ്റഗ്രാം

വിജയ്‌യുടെ ഹെയര്‍സ്റ്റൈല്‍ കാരണം ശങ്കറും അദ്ദേഹവും തമ്മില്‍ എന്തോ പിണക്കമുണ്ടായതുകൊണ്ടാണ് വിജയ് പിണങ്ങിപ്പോയതെന്നും പിന്നീട് അറിഞ്ഞു. വിജയ്ക്ക് പകരം മഹേഷ് ബാബുവിനെയോ സൂര്യയെയോ കൊണ്ടുവരാന്‍ ശങ്കര്‍ പ്ലാന്‍ ചെയ്‌തെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആ പ്രൊജക്ടിന് വേണ്ടി താന്‍ നാല് സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നെന്നും നന്‍ബന്‍ നടക്കാതെ പോയാല്‍ തനിക്ക് വലിയ നഷ്ടമാകുമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. എന്നാൽ സൂര്യയെയോ മഹേഷ് ബാബുവിനെയോ കാസറ്റ് ചെയ്യാനാകാതെ വന്നു. പിന്നീട് പ്രശ്നം പരിഹരിക്കുകയും അതേ കാസ്റ്റിൽ പടം പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് വിജയിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് പടങ്ങളിൽ ഒന്നായി നൻബൻ മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News