എന്നെ നായകൻ ആക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി: നടൻ സുബിഷ് സുധി

‘ഒരു സർക്കാർ ഉൽപന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തറിന്റെ വിയോഗത്തിന് പിന്നാലെ സങ്കട കുറിപ്പുമായി ചിത്രത്തിലെ നായകനായ സുബിഷ് സുധി. സിനിമ ഇറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയായിരുന്നു നിസാം റാവുത്തറിന്റെ മരണം.

ALSO READ: തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും: ഡോ.തോമസ് ഐസക്

‘മറ്റന്നാൾ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയുമാണ് അതിന് മുൻപ് ഈ സിനിമയിൽ എന്നെ നായകൻ ആക്കിയ അന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയൂ. എന്തു പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു തരിപ്പിൽ ആണ്’ എന്നാണ് സുബിഷ് സുധി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു നിസാം. മാർച്ച് 8 നാണ് ഒരു സർക്കാർ ഉൽപ്പന്നം പുറത്തിറങ്ങുന്നത്. സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെയും തിരക്കഥകൃത്താണ്.ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു നിസാം .

ALSO READ: കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News