കാതൽ സിനിമ കണ്ടവരാരും മറക്കാൻ ഇടയില്ലാത്ത കഥാപാത്രമാണ് തങ്കൻ ചേട്ടൻ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ സുധിയാണ് ഈ വേഷം മനോഹരമായി സ്‌ക്രീനിൽ അവതരിപ്പിച്ചത്. സ്വർഗാനുരാഗിയായ കഥാപാത്രമായിട്ടാണ് സുധി കാതലിൽ അഭിനയിച്ചത്. നോട്ടത്തിലും നടപ്പിലുമെല്ലാം അയാൾ ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയിരുന്നു. ഇപ്പോഴിതാ സ്വവർഗലൈംഗികതയെ കുറിച്ചും മറ്റും തനിക്കുണ്ടായിരുന്ന മുൻധാരണകൾ കുറിച്ച് സംസാരിക്കുകയാണ് സുധി.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കാതൽ സിനിമയെ കുറിച്ചും സ്വവർഗലൈംഗികതയെ കുറിച്ചും സുധി സംസാരിച്ചത്. സ്വവർഗലൈംഗികത ഒരു രോഗമാണെന്ന് കരുതിയ കാലഘട്ടത്തിൽ നിന്നും കാതൽ തനിക്ക് നൽകിയ മോചനവും മാറ്റവുമാണ് സുധി സംസാരിച്ചത്. ഒരു വ്യക്തിയെന്ന നിലയിൽ സമൂഹത്തിന്റെ ,മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള സുധിയുടെ കഴിവ് കൂടിയാണ്അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
സുധി പറഞ്ഞത്
കാതൽ ഒരു വ്യക്തി എന്ന നിലയില്‍ എന്നിൽ വലിയൊരു മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്. പക്ഷേ സിനിമയ്ക്ക് വേണ്ടി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും തിരിച്ചറിഞ്ഞത്. എന്നിലുണ്ടായത് പോലെ കാതൽ സിനിമ വിപ്ലവകരമായ ഒരു മാറ്റം സമൂഹത്തിലും ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here