സംവിധായകന്‍ സിദ്ധിഖിന്‍റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല…കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല…താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ എനിക്ക് സാധിച്ചില്ല…
കാലം അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നിരുന്നില്ല…
ഒരു ഹാസ്യകലാകാരൻ എന്ന നിലയിൽ അതൊരു നിർഭാഗ്യമായി തന്നെ കരുതുന്നു….
ബാല്യകാലം പൊട്ടിച്ചിരികളിലൂടെ രസകരമാക്കിയ സിനിമകളുടെ സൃഷ്ടാവിന്…
എന്നും മലയാളികൾക്ക് ഓർത്തോർത്തു ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ കലാകാരന്…
ഹൃദയത്തിൽ നിന്നും അങ്ങേയറ്റം വേദനയോടെ വിട.
ഒരു കാലത്ത് പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച സംവിധായകനായിരുന്നു സിദ്ദിഖ്.80 കളുടെ അവാസനത്തോടെ മലയാളത്തിലെ പുതിയ തലമുറയായി എത്തിയ സിദ്ദിഖിന് എന്നാല്‍ 2010ന് ശേഷം മലയാളത്തിലുണ്ടായ നവ സിനിമയെക്കുറിച്ചും സിനിമാ പ്രവർത്തകരെക്കുറിച്ചും വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. സിനിമകളിലെ മാറ്റത്തെക്കുറിച്ചും പുതുതലമുറയിലെ ചില ഫിലിം മേക്കർസിന്റെ മനോഭാവത്തെക്കുറിച്ചും സിദ്ദിഖ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
Also Read: ‘എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’; സിദ്ദിഖിന്റെ വേർപാടിൽ മുകേഷ്
പതിഞ്ഞ ശബ്ദത്തില്‍ ചെറുപുഞ്ചിരിയോടെ വലിയ പൊട്ടിച്ചിരികള്‍ സമ്മാനിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. ആ സിനിമകള്‍ ഹാസ്യം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ വൈകാരികതയും ഗൗരവമുമൊക്കെ അതില്‍ സമ്മേളിച്ചു. സിദ്ദിഖ് എന്ന സംവിധായകനെ കാലം ഓര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നില്‍ക്കുന്ന സിനിമാ ജീവിതത്തില്‍ സംവിധാനം ചെയ്ത സിനിമകളുടെ എണ്ണം കുറവെങ്കിലും അവയൊക്കെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചവയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here