കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്ര മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ചേരും. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുനഃസംഘടനയെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഒരോ മന്ത്രിമാരെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാര്‍ട്ടിയെ അലട്ടുന്ന കാരണമാണ്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നതെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here