ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ

ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് നടന്‍ സൂര്യ. കഴിഞ്ഞ ദിവസം സൂര്യയുടെ ജന്മദിനമായിരുന്നു. പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടയിലായിരുന്നു വെങ്കിടേഷ്(19), സായി (20) എന്നിവർ മരിച്ചത് . സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാത മേറ്റാണ് ഇരുവരും മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളെ സൂര്യ വീഡിയോ കോൺഫ്രസുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം അറിയിച്ചു. ശേഷം കുടുംബാംഗങ്ങളെ നേരിട്ട് കാണുകയും വേണ്ടുന്ന സാമ്പത്തിക സഹായം നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

also read :പറഞ്ഞത് ദിവസ വേതനക്കാരുടെ കാര്യം; വിമർശനങ്ങൾക്ക് മറുപടിയുമായി ഫെഫ്‍സി

ആഘോഷവുമായി ബന്ധപ്പെട്ടു നടന്റെ ഫ്ളക്സ് സ്ഥാപിക്കുന്നതിന് ഇടയിലാണ് വൈദ്യതാഘാതം ഏറ്റത്. ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അടുത്തുള്ള ലൈൻ കമ്പിയിൽ നിന്ന് ഇരുവർക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം സൂര്യയുടെ 48-ാം പിറന്നാളായിരുന്നു. തെന്നിന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളുമായിട്ടാണ് പിറന്നാൾ ആഘോഷം നടന്നത്.സൂര്യയുടെ ആരാധകർ കേരള, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പിറന്നാൾ ആഘോഷം കെങ്കേമം ആക്കുകയായിരുന്നു.

also read :വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News