നടന്‍ വിജയകാന്തിന്റെ ശവകുടീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് സൂര്യ; വീഡിയോ വൈറൽ

നടന്‍ വിജയകാന്തിന്റെ ശവകുടീരത്തില്‍ എത്തി അന്ത്യാജ്ഞലി അര്‍പ്പിക്കുന്ന നടന്‍ സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി പുറത്തായതിനാല്‍ സൂര്യക്ക് വിജയകാന്തിന്റെ സംസ്‌കാരചടങ്ങില്‍ വരൻ കഴിഞ്ഞില്ല. ചെന്നൈയിലേക്ക് എത്തിയതിനു പിന്നാലെ തന്നെ താരം ആദരാഞ്ജലി അര്‍പ്പിക്കാനായി ഡിഎംഡികെയുടെ ഓഫിസിലെ ശവകുടീരത്തിൽ എത്തുകയായിരുന്നു. പൂക്കള്‍ അര്‍പ്പിച്ച സൂര്യ വിജയകാന്തിന്റെ ശവകുടീരത്തിന് മുന്നില്‍ ഇരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാവുകയാണ്.

ALSO READ: ഉദ്യോഗസ്ഥർ മുതൽ തൊഴിലാളികൾ വരെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് വിഴിഞ്ഞം പദ്ധതിയുടെ കരുത്ത്; മന്ത്രി വി എൻ വാസവൻ

ഞാന്‍ ഏറെ ദുഃഖിതനാണ്. എന്റെ മൂത്ത സഹോദരന്‍ വിജയകാന്തിന്റെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമാണ്. എന്റെ തുടക്കകാലത്ത്, നാലഞ്ച് സിനിമകള്‍ ചെയ്തിരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ എനിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്താണ് അദ്ദേഹത്തിനൊപ്പം പെരിയ അണ്ണ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിനൊപ്പം 10 ദിവസത്തോളം ജോലി ചെയ്തു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ സഹോദരസ്‌നേഹം എനിക്ക് ലഭിച്ചു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ അച്ഛനുവേണ്ടി വൃതത്തിലായതിനാല്‍ മാംസാഹാരം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. വെജിറ്റേറിയന്‍ ഭക്ഷണം വേണോ എന്ന് എന്നോട് ചോദിച്ച അദ്ദേഹം, സ്വന്തം പാത്രത്തില്‍ നിന്ന് എനിക്ക് ഭക്ഷണം തന്നു. എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. എല്ലാ ദിവസവും അദ്ദേഹം എന്റെ വിവരങ്ങള്‍ അന്വേഷിച്ചു. നല്ലരീതിയില്‍ ഡാന്‍സ് ചെയ്യാനും ഫൈറ്റ് ചെയ്യാനും പ്രോത്സാഹിപ്പിച്ചു. ഒന്നിച്ചു ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ ആദരവോടെ നോക്കിനില്‍ക്കുമായിരുന്നു. സാധാരണ സെലിബ്രിറ്റികള്‍ അകന്നുപോവുകയാണ് പതിവ്. പക്ഷേ അദ്ദേഹത്തിനൊപ്പം എപ്പോഴും ആളുകളുണ്ടാകും. ആര്‍ക്കുവേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം. ഞാന്‍ അദ്ദേഹത്തിന്റെ ധൈര്യത്തെ എന്നും ആരാധിക്കും. എനിക്ക് അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനായില്ല എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല എന്നും സൂര്യ പറഞ്ഞു.

ALSO READ: കേരളത്തിലെ പട്ടണ വികസനത്തിൽ ഇടംപിടിച്ച് തൃത്താലയിലെ കൂറ്റനാടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News