നടൻ സൂര്യക്ക് പരിക്ക്; കങ്കുവയുടെ ചിത്രീകരണം നിർത്തിവച്ചു

നടൻ സൂര്യക്ക് പരിക്ക്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ചിത്രീകരണം നടക്കുന്നതിനിടയിൽ റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. താരത്തിന് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂ.

ALSO READ: കേരളത്തിന്റെ ആദ്യ ‘സൂപ്പർ ബൈക്ക്’; ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ താരം

സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായിരിക്കും കങ്കുവ. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് ചിത്രം നിർമിക്കുന്നത്. 38 ഭാഷകളിലാണ് ചിത്രത്തിന്‍റെ ആഗോള റിലീസ് എന്ന് നിര്‍മ്മാതാവ് കഴിഞ്ഞിടെ അറിയിച്ചിരുന്നു.

ALSO READ: വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News