മനസിനെ സ്പര്‍ശിച്ച ചിത്രം ഇതാണ്; കാരണം വെളിപ്പെടുത്തി സൂര്യ

suriya

2024 ല്‍ റിലീസ് ആയ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് വ്യക്തമാക്കി തമിഴ് നടൻ സൂര്യ. മനസിനെ സ്പര്‍ശിച്ച ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ അത് മെയ്യഴകനായിരിക്കുമെന്നാണ് സൂര്യ പറഞ്ഞത്.ഒരുപാട് നല്ല സിനിമകള്‍ ഇറങ്ങിയ വര്‍ഷമാണിതെന്നും ഒരു സിനിമ മാത്രം അതില്‍ നിന്ന് എടുത്തുപറയാന്‍ പറ്റില്ലെന്നും എന്നാൽ മെയ്യഴകൻ തന്റെ മനസിനെ സ്പർശിച്ചുമെന്നാണ് സൂര്യ പറഞ്ഞത്.

ആ സിനിമയുടെ നിര്‍മാണത്തില്‍ താന്‍ പങ്കാളിയാണെന്നും തന്റെ അനിയൻ ആ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നുമല്ല താന്‍ മെയ്യഴകന്റെ പേര് എടുത്തുപറഞ്ഞതെന്നും അതിന്റെ തീം ആണ് കാരണമെന്നുമാണ് സൂര്യ പറഞ്ഞത്.

ALSO READ: അന്ന് വില്ലൻ ഇന്ന് നായകൻ ! ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു

ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ഒരു സിനിമ പ്രേക്ഷകരിലേക്കെത്തണമെന്ന ചിന്തയില്‍ നിന്നാണ് താന്‍ മെയ്യഴകന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യ പറഞ്ഞു. സമകാലിക സാഹിത്യമായി കണക്കാക്കാന്‍ കഴിയുന്ന സിനിമയായതു കൊണ്ടാണെന്നും സൂര്യ പറഞ്ഞു. രണ്ട് മണിക്കൂര്‍ സിനിമ ആരെയും ഒറ്റയടിക്ക് നല്ലവനാക്കില്ലെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ മെയ്യഴകന്‍ എന്ന ചിത്രം തന്റെ ചിന്തകളെ മാറ്റാന്‍ സഹായിച്ചെന്നും സൂര്യ പറഞ്ഞു. ഇതിന്റെ കഥ കേട്ടപ്പോള്‍ വല്ലാതെ സ്പര്‍ശിച്ചെന്നും അത്രയും നല്ലൊരു ചിത്രം സമ്മാനിച്ചതിന് താന്‍ ഏറ്റവുമധികം നന്ദി പറയുന്നത് സംവിധായകന്‍ പ്രേം കുമാറിനോടാണെന്നും സൂര്യ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News