‘ഞാൻ സൂപ്പർസ്റ്റാർ അല്ല, ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അതാണ് ഇദ്ദേഹം’; വൈറലായി സൂര്യയുടെ വാക്കുകൾ

suriya

സൂര്യയുടെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. മുംബൈയിൽ നടന്ന ഈ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടനെ അവതാരക സൂപ്പർസ്റ്റാർ എന്ന് അഭിസംബോധന ചെയ്തതും അതിന് സൂര്യ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

‘ഞാൻ സൂപ്പർസ്റ്റാർ അല്ല. ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അത് രജനികാന്താണ് എന്നാണ് സൂര്യ മറുപടി നൽകിയത്. നിങ്ങൾക്ക് ഒരാളിൽ നിന്ന് ഒരു ടെെറ്റിലെടുത്ത് മറ്റൊരാൾക്ക് നൽകാനാവില്ല’ എന്നും സൂര്യ പറഞ്ഞു. രജനികാന്തിനോടുള്ള നടന്റെ ബഹുമാനം എന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ ഇത് വൈറലാകുന്നത് .

നേരത്തെ വേട്ടയ്യന്റെ റിലീസ് തീയതി കാരണം കങ്കുവയുടെ റിലീസ് നീട്ടിവെക്കാനുള്ള തീരുമാനവും ചർച്ചയായിരുന്നു.രജനികാന്തിനോടുള്ള ആദരസൂചകമായി കങ്കുവ റിലീസ് മാറ്റുന്നതായി സൂര്യ തന്നെയാണ് അറിയിച്ചിരുന്നത്. പിന്നാലെ വേട്ടയ്യന്റെ താങ്ക്സ് കാർഡിൽ സൂര്യയ്ക്ക് പ്രത്യേക നന്ദി അറിയിച്ചതും ആരാധകർക്കിടയിൽ ആഘോഷമായിരുന്നു.

also read: പറഞ്ഞതിനും മുമ്പേ പുഷ്പരാജ് എത്തും; ‘പുഷ്പ 2: ദ റൂൾ’ റിലീസ് തീയതിയിൽ മാറ്റം

നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിൽ 500 ൽ അധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News